Tuesday, 15 September 2015

ഒരു മുറി നിറയെ കടുവകൾ ,കൂട്ടത്തിലൊന്നു പുറത്തു ചാടിയിട്ടുണ്ട് . സൂക്ഷിക്കണം .ഇന്നലെ അവിടെയും ഇവിടെയും എല്ലാം പാത്തും പതുങ്ങിയും നടന്ന പൂച്ചകളെയൊന്നും കാണാനില്ല. മുറിയിലെ ഒരു കടുവയുടെ മുതുകിൽ  ഇന്നലെ കണ്ട കാടൻ പൂച്ചയുടെ അതെ വര . പൂച്ചകളും കടുവകളും തമ്മിൽ രക്ത ബന്ധമുണ്ടെന്നു പലരും പറയുന്നുണ്ടെങ്കിലും അവറ്റകളിത്  വരെ ബന്ധം പുതുക്കന്നതാരും കണ്ടിട്ടില്ല. 

Thursday, 16 July 2015

ഇന്നാണ് കലിയന്റ്റെ ദിനം .നാളെ കർക്കിടകം .ഇതിനിടയിൽ കലിയോടുങ്ങാതെ ചിലര്,പെയ്തു തീരാത്ത സങ്കടവും,നിരാശയും,സന്തോഷവുമായി ഭൂരിഭാഗവും .

Friday, 3 July 2015

പുലര്ച്ചെ മഴ ശക്തിയായി പെയ്യുമ്പോൾ കോലായിൽ കസേരയിൽ കയറി കിടന്ന കറുത്ത പൂച്ചയെ ഞാൻ ഇറക്കി വിട്ടു .  ദിവസം 3 കഴിഞ്ഞിട്ടും തിരിച്ചു വന്നിട്ടില്ല .വര്ധിച്ച അപമാനത്താൽ അത് ഓടി പോയതാണ് .

Thursday, 25 June 2015

മഴ വർത്ത‍'മാനങ്ങൾ'
മഴ പെയ്താ മതിയായിരുന്നു ,എന്തൊരു ചൂട് .  മഴ പെയ്തു .നാശം പുറത്തിറങ്ങാൻ വയ്യ ! മഴ തോര്ന്നു .നന്നായി ഇന്ന് നല്ല കാലാവസ്ഥ .വെയില് വരുമ്പോ കുട ചൂടിയാൽ മതി.